സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് 10.5 രൂപ കൂട്ടി

തിങ്കള്‍, 1 ജൂണ്‍ 2015 (15:48 IST)
ആഗോള വിപണയിൽ ഉണ്ടായ മാറ്റത്തെത്തുടര്‍ന്ന് രാജ്യത്തെ സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകൾക്ക് വില കൂട്ടി. 10.50 രൂപയാണ് കൂട്ടിയ നിരക്ക്. ഇനിമുതല്‍ 616 രൂപയ്ക്ക് ലഭിച്ച സിലിണ്ടർ ഇനി മുതൽ ഡൽഹിയിൽ 626.50 രൂപ നൽകണം. ഗാർഹിക ഉപഭോക്താക്കൾക്ക് 14.2 കിലോയുടെ 12 സബ്സിഡി സിലിണ്ടറുകൾ 417 രൂപയ്ക്കാണ് ഡൽഹിയിൽ ലഭിച്ചു വരുന്നത്. പതിമൂന്നാമത്തെ സിലിണ്ടർ വേണമെങ്കിൽ വിപണി വില നൽകേണ്ടി വരും. 
 
 

വെബ്ദുനിയ വായിക്കുക