ബിഹാറിലെ മുസാഫര്‍പുര്‍ കളക്ടറേറ്റിനുള്ളില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ഞായറാഴ്ച രാത്രി കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലെത്തിച്ചാണ് അഞ്ചംഗ സംഘം തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.
ബന്ധുക്കളെ കാണാനാണ് മുപ്പതുകാരിയായ യുവതി ബിഹാറിലെത്തിയത്. റെയില്‍വെ സ്റ്റേഷനില്‍ പോകേണ്ട സ്ഥലം അന്വേഷിച്ച് നില്‍ക്കവെ അഞ്ചംഗ സംഘം സഹായിക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. സ്ഥലം അറിയാമെന്നും വാഹനത്തില്‍ അവിടെ കൊണ്ടു പോയി വിടാമെന്നും യുവാക്കള്‍ വാഗ്ദാനം നല്‍കുകയും ചെയ്തു.
തുടര്‍ന്ന് വാഹനത്തില്‍ കയറ്റിയ യുവതിയെ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലെത്തിച്ച ശേഷം രാത്രി മുഴുവന്‍ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ടിന്റെ ഡ്രൈവറടക്കം അഞ്ചുപേരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.