ജാലുവാൻ സ്വദേശികളായ ദമ്പതികള്‍ വാഹനം നോക്കി നില്‍ക്കെ സഹായിക്കാമെന്ന് പറഞ്ഞ് ഒരു ലോറി ഡ്രൈവര്‍ എത്തുകയും ഇവരെ വാഹനത്തില്‍ കയറ്റി കൊണ്ടു പോകുകയുമായിരുന്നു.
യാത്രയ്ക്കിടെയില്‍ മദ്യം വാങ്ങാനായി ഡ്രൈവര്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഇയാളുടെ സുഹൃത്തുക്കളും ലോറിയില്‍ കയറി. വിജനമായ സ്ഥലത്തെത്തിയപ്പോള്‍ യുവതിയുടെ ഭര്‍ത്താവിനെ വാഹനത്തിൽ കെട്ടിയിട്ട ശേഷം പ്രതികള്‍ സ്ത്രീയെ കൂട്ടമാഭംഗത്തിന് ഇരയാക്കുകയായിരുന്നു.