പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ പൂട്ടിയിട്ട് 10 ദിവസം പീഡിപ്പിച്ചു - നാലുപേർ പിടിയിൽ
വ്യാഴം, 16 നവംബര്‍ 2017 (08:02 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ പൂട്ടിയിട്ട് പത്തുദിവസം തുടർച്ചയായി കൂട്ടമാനഭംഗം ചെയ്തു. ബംഗളൂരു വൈറ്റ്ഫീൽഡിൽ നടന്ന സംഭവത്തിൽ നാലു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
സംഘത്തിലെ മൂന്ന് പേർ 22നും 25നും ഇടയിലുള്ള സുഹൃത്തുക്കളാണ്. 55 വയസുകാരനായ നാലാമൻ ലോഡ്ജ് നടത്തിപ്പുകാരനാണ്. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കുറ്റം ചുമത്തിയതായും വൈറ്റ്ഫീൽഡ് ഡിസിപി അബ്ദുൽ അഹദ് വ്യക്തമാക്കി.
വൈറ്റ്ഫീൽഡിൽ ചായക്കടനടത്തുയാളാണ് പ്രധാന പ്രതി. ഇയാളും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഒക്ടോബർ 26ന് ഇയാള്‍ പെണ്‍കുട്ടിയെ ലോഡ്‌ജില്‍ എത്തിക്കുകയും മറ്റു പ്രതികളെയും ഒപ്പം കൂട്ടി പീഡനം നടത്തുകയുമായിരുന്നു. കുട്ടിയെ കാണാനില്ലെന്നു ഒക്ടോബർ 30ന് പിതാവ് പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് പീഡനവിവരം ചുരുളഴിഞ്ഞത്.
സംഭവത്തിന് പിന്നിൽ കൂടുതൽ പ്രതികളുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരുകയാണെന്നും പൊലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.