പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കൂട്ടബലാത്സംഗത്തിനു ഇരയായി; മണിപ്പൂരില്‍ പരാതിയുമായി 37 കാരി

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2023 (11:06 IST)
മണിപ്പൂരില്‍ വീണ്ടും യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മേയ് മൂന്നിന് നടന്ന സംഭവത്തില്‍ ബിഷ്ണൂപൂര്‍ പൊലീസ് കേസെടുത്തു. പലായനത്തിനിടെ നിരവധി പേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് 37 കാരിയുടെ പരാതി. ചുരാചന്ദ് പൂരിലാണ് സംഭവം നടന്നത്. മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട യുവതി ഇന്നലെയാണ് പൊലീസില്‍ മൊഴി നല്‍കിയത്. 
 
മേയ് മൂന്നിന് താനും മറ്റുള്ളവരും ചുരാചന്ദ് പൂരിലെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കുക്കി വിഭാഗത്തില്‍പ്പെട്ടവര്‍ തന്നെ കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article