ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

തിങ്കള്‍, 9 ജൂണ്‍ 2014 (17:41 IST)
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ഇടത് എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. എല്ലാ വിഭാഗവുമായി ചര്‍ച്ച നടത്തിയ ശേഷമേ റിപ്പോര്‍ട്ട് നടപ്പാക്കുവെന്നും മന്ത്രി അറിയിച്ചു. 
 
പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷമാണ് കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാര്‍ മന്ത്രിയെ സന്ദര്‍ശിച്ചത്.
 
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കരുതെന്നും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും ആവശ്യപ്പെട്ടാണ് ഇടത് എംപിമാര്‍ മന്ത്രിയെ കണ്ടത്. ഇതിനു മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.
 

വെബ്ദുനിയ വായിക്കുക