ലോക്ഡൗണിൽ റദ്ദാക്കിയ വിമാന ടികറ്റ് തുക പൂർണമായും തിരികെ ലഭിയ്ക്കും, ക്രെഡിഡ് ഷെൽ ആയും ഉപയോഗപ്പെടുത്താം

Webdunia
തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (12:00 IST)
ഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ തുക വിമാന കമ്പാനികൾ യാത്രക്കാര്‍ക്ക് പൂർണമായും തിരികെ നൽകണം എന്ന് സുപ്രീം കോടതിയിൽ വ്യക്തമാക്കി വ്യോമയാന മന്ത്രാലയം, പ്രവാസി ലീഗല്‍ സെല്‍ സമർപ്പിച്ച പൊതു താൽപര്യ ഹർജിയിൽ നൽകിയ സത്യവാങ്‌മൂലത്തിലാണ് വ്യോമയാന മന്ത്രാലയം നിലാപാട് വ്യക്തമക്കിയത്. കേസ് ബുധനാഴ്ച്ച വീണ്ടും പരിഗണിക്കും
 
ഹർജിയുടെ അടിസ്ഥാനത്തിൽ വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കാന്‍ ജൂണ്‍ 12ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് വിമാന കമ്പനികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തയ്യാറാക്കിയ നിര്‍ദേശങ്ങൾ വ്യോമായന മന്ത്രാലയം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. മാര്‍ച്ച്‌ 25 മുതല്‍ മെയ് 3 വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് പണം തിരികെ ലഭിയ്ക്കുക. 
 
തുക പൂര്‍ണമായും തിരിച്ചു നല്‍കാന്‍ സാധിക്കാത്ത കമ്പനികള്‍ക്ക് പണം ക്രെഡിറ്റ് ഷെല്‍ ആയി യാത്രക്കാരുടെ പേരില്‍ നല്‍കാം. നേരത്തെ ബുക്ക് ചെയ്ത റൂട്ടിലോ അല്ലാത്ത മറ്റു റൂട്ടിലോ വീണ്ടു, യാത്രയ്ക്ക് അവസരം ഒരുക്കുന്ന രീതിയാണ് ഇത്. ടിക്കറ്റ് ബുക്ക് ചെയ്ത വ്യക്തി നിര്‍ദേശിക്കുന്നവര്‍ക്കും യാത്രയ്ക്കുള്ള അവസരം ഒരുക്കാം. 2021 മാര്‍ച്ച്‌ 31 വരെയാണ് ക്രെഡിറ്റ് ഷെല്‍ കാലാവധി.

അനുബന്ധ വാര്‍ത്തകള്‍

Next Article