പെട്രോളിന് നേപ്പാളില്‍ 69 രൂപ; അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ നേപ്പാളിലേക്ക് ജനങ്ങളുടെ ഒഴുക്ക്

ശ്രീനു എസ്
വെള്ളി, 19 ഫെബ്രുവരി 2021 (09:32 IST)
രാജ്യത്ത് ഇന്ധന വില വര്‍ധിച്ചതുകാരണം ജനങ്ങളുടെ ദൈനംദിന ചിലവുകള്‍ കഷ്ടത്തിലായിരിക്കുകയാണ്. എന്നാല്‍ 30ശതമാനത്തോളം വിലക്കുറവിലാണ് അയല്‍ രാജ്യമായ നേപ്പാളില്‍ ഇന്ധനം ലഭിക്കുന്നത്. പെട്രോളിന് നേപ്പാളില്‍ 69 രൂപയാണ് വില. ഡീസലിന് 58രൂപയും. ഇതോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ നേപ്പാളിലേക്ക് ജനങ്ങളുടെ ഒഴുക്ക് കൂടിയിരിക്കുകയാണ്. ഇത് ഇന്ധനക്കടത്തായി മാറിയിട്ടുണ്ട്.
 
അതേസമയം തുടര്‍ച്ചയായ പന്ത്രാണ്ടാം ദിവസവും കേരളത്തില്‍ ഇന്ധന വില മുടക്കമില്ലാതെ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. പെട്രോളിന് 31 പൈസയും, ഡീസലിന് 34 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത ഒരു ലിറ്റര്‍ പെട്രോളിന്റെ വില 92 രൂപ കടന്നു. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 92 രൂപ 07 പൈസയായി ഉയര്‍ന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article