നെഞ്ചുവേദനയെ തുടര്‍ന്ന് മന്‍‌മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സുബിന്‍ ജോഷി
ഞായര്‍, 10 മെയ് 2020 (23:47 IST)
മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ് ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
എയിംസിലെ കാർഡിയോ തൊറാസിക് വാർഡിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി 8.40ഓടെയാണ് മന്‍‌മോഹന്‍ സിംഗിനെ ആശുപത്രിയിലാക്കിയത്.
 
എയിംസിലെ കാർഡിയോളജി വിഭാഗം പ്രഫസർ ഡോ. നിതിഷ് നായികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്‍‌മോഹന്‍ സിംഗിനെ പരിശോധിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article