മതേതര രാഷ്ട്രീയമാണ് എൻ്റെ പിച്ച്, ഒവൈസി മുസ്ലീങ്ങളെ ദ്രോഹിക്കുകയാണ്: അസറുദ്ദീൻ

ചൊവ്വ, 21 നവം‌ബര്‍ 2023 (19:48 IST)
അസദുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എമ്മിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് സ്ഥാനാർഥിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ മുഹമ്മദ് അസറുദ്ദീൻ. തെലങ്കാനയിലെന്നല്ല ഇന്ത്യയിലെങ്ങും വോട്ട് പിളർത്താൻ മാത്രമാണ് എ ഐ എം ഐ എം ശ്രമിച്ചിട്ടുള്ളതെന്നും മുസ്ലീം സമൂഹത്തോട് ദ്രോഹം മാത്രമാണ് ഒവൈസി ചെയ്യുന്നതെന്നും അസറുദ്ദീൻ പറഞ്ഞു.
 
തെലങ്കാന തെരെഞ്ഞെടുപ്പിൽ ഹൈദരാബാദിലെ പ്രധാനമണ്ഡലങ്ങളിൽ ഒന്നായ ജൂബിലി ഹിൽസിൽ നിന്നാണ് അസറുദ്ദീൻ ജനവിധി തേടുന്നത്.ബിജെപി സ്ഥിരമായി വിജയിക്കുന്ന ഘോഷമഹൽ മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്താതെ തനിക്കെതിരെ സ്ഥാനാർഥിയെ നിർത്തിയ എ ഐ എം ഐ എമ്മിനെതിരെയാണ് അസറുദ്ദീൻ ആഞ്ഞടിച്ചത്. മുസ്ലീം സമൂഹത്തെ ഒരു തരത്തിലും സഹായിക്കുന്നതല്ല ഒവൈസിയുടെ നിലപാടുകളെന്നും എല്ലാ സ്ഥലത്തും വോട്ട് പിളർത്തുന്ന അവർ മുസ്ലീം സമൂഹത്തോട് ചെയ്യുന്നത് ദ്രോഹമാണെന്നും അസറുദ്ദീൻ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍