മുന്‍ സിഎജി വിനോദ് റായ്‌യെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ചെയര്‍മാനാക്കി സുപ്രീംകോടതി ഇടക്കാല ഭരണസമിതിയെ പ്രഖ്യാപിച്ചു. ചരിത്രകാരൻ രാമചന്ദ്രഗുഹ, മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം നായിക ഡാന എഡുൽജി, വിക്രം ലിമായെ എന്നിവരാണ് ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ.
ഭരണസമിതിയിലെ നാല് പേര്‍ക്കും ഏതെങ്കിലും സംസ്ഥാന അസോസിയേഷനുമായോ ബിസിസിഐയുമായോ യാതൊരു ബന്ധവുമില്ല. ചൗധരിയും ലിമായെയും ഐസിസി യോഗ പ്രതിനിധികളാകും. അതേസമയം, കേന്ദ്ര കായിക വകുപ്പു സെക്രട്ടറിയെ ഭരണസമിതിയിൽ അംഗമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ അപേക്ഷ കോടതി തള്ളി.
സമിതി അംഗങ്ങളായി ബിസിസിഐയും കേന്ദ്രസര്‍ക്കാരും നല്‍കിയ ശുപാര്‍ശകളെല്ലാം തള്ളിക്കൊണ്ടാണ് കോടതി ഇടക്കാല ഭരണസമിതിയെ നിയോഗിച്ചിരിക്കുന്നത്.