‘മദ്രസകളിലെ വിദേശ അധ്യാപകര്‍ നിരീക്ഷണത്തില്‍’

Webdunia
വെള്ളി, 14 നവം‌ബര്‍ 2014 (21:04 IST)
മദ്രസകളിലെ വിദേശ അധ്യാപകരെ നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു. മദ്രസ അധ്യാപകര്‍ ജിഹാദി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണിത്.
 
ബര്‍ദ്വാനിലെ മദ്രസകളില്‍ ബംഗ്ലാദേശി അധ്യാപകര്‍ പഠിപ്പിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, മദ്രസകള്‍ കേന്ദ്രീകരിച്ച് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബര്‍ദ്വാന്‍ സ്ഫോടനത്തിനു പിന്നില്‍ ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ജമാത്ത് ഉല്‍ മുജാഹിദ്ദീന്‍ ആണെന്നു കണ്ടെത്തിയിരുന്നു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.