ബിഹാര്‍ സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 40 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

വെള്ളി, 2 മെയ് 2014 (18:28 IST)
ബിഹാറിലെ സര്‍ക്കാര്‍ സ്കൂളില്‍ കൂട്ടീകള്‍ക്ക് വിതരണം ചെയ്ത ഉച്ചക്കഞ്ഞിയില്‍ നിന്ന് വിഷബാധയെറ്റ് 40 വിദ്യാര്‍ഥികള്‍  ആശുപത്രിയിലായി. ആരുടെയും നില ഗുരുതരമല്ല എന്നാണ് വിവരം. റോത്തക്‌ ജില്ലയിലെ കാത്തര്‍ മിഡില്‍ സ്കൂളിലാണ്‌ സംഭവം.

സ്കൂളില്‍ നിന്നുള്ള ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടുപേരൊഴികെ മേറ്റ്ല്ലാവരെയും പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചതായി ജില്ല ഭരണാകൂടം അറിയിച്ചു.

അതേസമയം കുട്ടികളുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്താനായില്ലെന്ന്‌ ഡോക്ടര്‍മാര്‍ അധികൃതരെ അറിയിച്ചു. എന്നല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ഉച്ചക്കഞ്ഞിയുടെ സാംപിള്‍ പോലീസ്‌ ശേഖരിച്ചിട്ടുണ്ട്‌.

ബീഹാറില്‍ ഉച്ചക്കഞ്ഞിക്കയി നല്‍കുന്ന അരി നിലവാരമില്ലാത്തതാണെന്ന ആരോപണമുണ്ട്. കഴിഞ്ഞ ജൂലൈയില്‍ സരണ്‍ ജില്ലയിലെ പ്രൈമറി സ്കൂളില്‍ ഉച്ചക്കഞ്ഞിയിലെ ഭക്ഷ്യവിഷബാധ മൂലം 23 കുട്ടികള്‍ മരിച്ചിരുന്നു.


വെബ്ദുനിയ വായിക്കുക