അഞ്ചംഗ കുടുംബം കാറിൽ മരിച്ച നിലയിൽ

എ കെ ജെ അയ്യർ
ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (14:22 IST)
തമിഴ്നാട് : തമിഴ് നാട്ടിലെ പുതുക്കോട്ടയിൽ അഞ്ചംഗ കുടുബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കാറില്‍ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്.
 
ഒരു കുടംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇളങ്കുടി പട്ടിയിലെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു കാര്‍ കണ്ടെത്തിയത്. കാറിനുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പോലീസ് നൽകിയ വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article