ഏഴുവയസുകാരിയെ വീട്ടുവേലയ്ക്ക് നിർത്തി ഇരുമ്പു ചട്ടുകം കൊണ്ടു പൊള്ളിച്ച സംഭവത്തിൽ ദമ്പതികൾക്ക് 80000 രൂപാ പിഴ

എ കെ ജെ അയ്യർ
ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (14:05 IST)
കോഴിക്കോട്: ഏഴു വയസ്സുകാരിയെ വീട്ടു ജോലിക്കു നിർത്തുകയും ഇരുമ്പു ചട്ടുകം കൊണ്ടു പൊള്ളിക്കുകയും അടിക്കുകയും ചെയ്ത സംഭവത്തിൽ കോടതി ദമ്പതികൾക്ക് 80000 രൂപാ പിഴശിക്ഷ വിധിച്ചു. വടകര ഏറാമല സ്കൂളിനു സമീപം താമസിക്കുന്ന കർണ്ണാടക സ്വദേശികളായ ദമ്പതികൾക്കാണ് ജെ.എഫ്.എം.സി കോടി ശിക്ഷ വിധിച്ചത്.
 
ബംഗളൂരു ആമ്പൽ താലൂക്ക് സ്വദേശികളായ നെങ്കിടേശ്വരൻ (55), ഭാര്യ മഞ്ജു (45) എന്നിവരാണ് പിഴ തുക ഒടുക്കിയത്. ഇതിൽ 70000 രൂപാ പെൺകുട്ടിക്കും ബാക്കി 10000 രൂപാ സർക്കാരിലേക്കുമാണ് അടച്ചത്.മൈസൂരു സ്വദേശിയായ പെൺകുട്ടിയെ കൊണ്ടുവന്ന് രണ്ടു വർഷത്തോളം ഇവർ ഉപദ്രവിച്ചു എന്നാണ് കേസ്. 2014 ഓഗസ്റ്റ് 18 നാണ് ചോമ്പാൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. എന്നാൽ പെൺകുട്ടിയെ പിന്നീട് ഒരു കുടുംബം നിയമ പ്രകാരം ദത്തെടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article