ജമ്മു കശ്‌‌മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 5 സൈനികർക്ക് വീരമൃത്യു

തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (15:56 IST)
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജൂനിയർ കമ്മീഷൻ ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. മേഖലയിൽ ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൈന്യം പരിശോധന അടത്തുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് ജൂനിയർ കമ്മിഷൻ ഓഫീസർ ഉൾപ്പെടെയുള്ള 5 സൈനികർ കൊല്ലപ്പെട്ടത്.
 
ഏറ്റുമുട്ടലിൽ പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അഞ്ച് പേർ മരിക്കുകയായിരുന്നു. അതേസമയം ചാംറർ വനത്തിൽ നുഴഞ്ഞു കയറ്റക്കാരായ ഭീകരവാദികൾ മാരകായുധങ്ങളുമായി ഒളിച്ചിരിപ്പുണ്ടെന്നും പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈനിക വക്താവ് അറിയിച്ചു. നേരത്തെ ആനന്ദ് നാഗിലും ബന്ദിപോരയിലും നടന്ന ഏറ്റുമുട്ടലുകളിൽ രണ്ട് ഭീകരവാദികൾ കൊല്ലപ്പെട്ടിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍