ഫിലിപ്പീൻസിൽ 92 പേർ സഞ്ചരിച്ച സൈനിക വിമാനം തകർന്ന് വീണു

ഞായര്‍, 4 ജൂലൈ 2021 (13:09 IST)
കോട്ടബാറ്റോ: തെക്കൻ ഫിലിപ്പീൻസിൽ 92 പേരുമായി പോവുകയായിരുന്ന സൈനിക വിമാനം തകർന്ന് വീണു. അപകടത്തിൽ 40 പേരെ രക്ഷപ്പെടുത്തിയതായി സൈനിക മേധാവി പറഞ്ഞു
 
ഫിലിപ്പീന്‍സ് എയര്‍ഫോഴ്‌സിന്റെ സി-130 എന്ന വിമാനമാണ് തകര്‍ന്നുവീണത്. ജോളോ ദ്വീപിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.തകര്‍ന്നുവീണ വിമാനത്തിന് തീപിടിച്ചതായാണ് സംഭവസ്ഥലത്ത് നിന്നുളള ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 92 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് ഫിലിപ്പീൻസ് പ്രതിരോധമന്ത്രി ഡെൽഡഫിൻ ലോറെൻസാന അറിയിച്ചു. ഇതില്‍ മൂന്നു പൈലറ്റുമാരും അഞ്ച് ക്രൂ അംഗങ്ങളും ഉള്‍പ്പെടുന്നു.രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും വ്യോമസേന വ്യക്തമാക്കി

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍