മോട്ടി ബസാറിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

Webdunia
ചൊവ്വ, 23 മെയ് 2017 (07:47 IST)
ഡൽഹി ചാന്ദ്നി ചൗക്കിലെ മോട്ടി ബസാറിൽ വൻ തീപിടിത്തം. ബസാറിലെ ഒരു തുണിക്കടയിലാണ് കഴിഞ്ഞ ദിവസം രാത്രി തീപിടിത്തമുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
 
അഗ്നിശമനസേനയുടെ 11 യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി അധികൃതര്‍ പറഞ്ഞു. ഷോർട്ട് സെർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് പ്രഥമിക നിഗമനം. 
Next Article