1991 മന്‍മോഹന്‍ സിംഗിനേ ധനമന്ത്രിയായി നിയമിച്ചുകൊണ്ട് പ്രധാന മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പിസി അലക്‌സാണ്ടര്‍ ഫോണില്‍ വിളിക്കുമ്പോള്‍ മന്‍മോഹന്‍ സിംഗ് ഉറങ്ങുകയായിരുന്നെന്നും അദ്ദേഹത്തേ വിളിച്ചുണര്‍ത്തിയാണ് നിങ്ങള്‍ പുതിയ സര്‍ക്കാരില്‍ ധനമന്ത്രിയാണെന്ന് അറിയിച്ചതെന്നും രസകരമായ വെളിപ്പെടുത്തല്‍.
മന്‍മോഹന്‍ സിംഗിന്റെ മകള്‍ ദാമന്‍ സിംഗ്. മന്‍മോഹന്‍ സിംഗിനെപറ്റി ദാമന്‍ എഴുതിയ പുസ്‌തകത്തിലാണ് അന്നത്തെ നാടകീയ നിമിഷങ്ങള്‍ വിവരിക്കുന്നത്. മന്‍മോഹന്‍ സിംഗിനെ ധനമന്ത്രിയായി നിയമിച്ച അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നടപടി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നെന്ന് പുസ്തകത്തില്‍ പറയുന്നു.
അടിയന്തരാവസ്‌ഥാ പ്രഖ്യാപനം അമ്പരിപ്പിച്ചെന്നും ഇന്ദിരാഗാന്ധിയില്‍നിന്ന്‌അങ്ങനെയൊരു നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞിട്ടുണ്ടെന്ന് ദാമന്‍ എഴുതുന്നു. അടിയന്തരാവസ്‌ഥയ്‌ക്കു ശേഷം അധികാരത്തില്‍ വന്ന മൊറാര്‍ജി ദേശായി സര്‍ക്കാര്‍ നിരവധി ഉദ്യോഗസ്‌ഥരെ തെറിപ്പിച്ചെങ്കിലും മന്‍മോഹന്‍ സിംഗിനെ തുടരാന്‍ അനുവദിക്കുകയായിരുന്നു.