കൊറോണ അദൃശ്യയുദ്ധം, രാജ്യത്തെ രക്ഷിയ്ക്കാൻ സൈന്യം സുസജ്ജമെന്ന് പ്രതിരോധമന്ത്രി

Webdunia
തിങ്കള്‍, 20 ഏപ്രില്‍ 2020 (07:35 IST)
ഡൽഹി: കൊവിഡ് 19 വൈറസ് ബാധയ്ക്കെതിരായ പോരാട്ടം, കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ അദൃശ്യ യുദ്ധമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. എല്ലാ മേഖലകളെയും ഏകോപിപ്പിച്ചുകൊണ്ട് ജനങ്ങളുടെ പുന്തുണയോടെ യുദ്ധകാലാടിസ്ഥാനത്തിലാണ് രാജ്യം മഹാമാരിയെ നേരിടുന്നത് എന്ന് രാജ്നാഥ് സിങ് പറഞ്ഞു. 
 
ഇന്ത്യയ്ക്കെതിരായ ശക്തികളിൽനിന്നും രാജ്യത്തെ രക്ഷിയ്ക്കാൻ സൈന്യം സുസജ്ജമാണ്. മുന്ന് സേനാ വിഭാഗങ്ങളെയും അവയുടെ തന്ത്രപരമായ സമ്പത്തും വൈറസ് ബാധയിൽനിന്നും സംരക്ഷിയ്ക്കാൻ കൃത്യമായ സംവിധാനങ്ങൾ രാജ്യം സ്വീകരിച്ചുകഴിഞ്ഞു. പാകിസ്ഥാൻ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിയ്ക്കുന്നത് തുടരുകയാണ്. എന്നാൽ അതിനെ കൃത്യമായി പ്രതിരോധിയ്ക്കാൻ സൈന്യത്തിനാകുന്നുണ്ട് എന്നും രാജ്നാഥ് സിങ് വ്യക്തമാക്കി   

അനുബന്ധ വാര്‍ത്തകള്‍

Next Article