ചന്ദ്രയാൻ 2 ചന്ദ്രനരികെ, അഞ്ചാംഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരം

Webdunia
ചൊവ്വ, 6 ഓഗസ്റ്റ് 2019 (18:01 IST)
ബംഗളുരു: ഇന്ത്യയുടെ അഭിമാന പദ്ധതി ചന്ദ്രയാൻ 2 വിന്റെ അഞ്ചാം ഘട്ട ഭ്രമണപഥം ഉയർത്തലും പൂർണവിജയകരം. ഇനി ചന്ദ്രന്റെ ഭ്രമണതപഥത്തിലേക്കാണ് ചന്ദ്രയാൻ 2 കടക്കുക. ഇന്ന് ഉച്ചക്ക് 3.04ഓടെയാണ് ചന്ദ്രയാൻ 2വിനെ അഞ്ചാം ഘട്ട ഭ്രമണഥത്തിലേക്ക് ഉയർത്തിയത്. പേടകത്തിലെ പ്രൊപ്പൽഷൻ സംവിധാനം 17 മിനിറ്റ് 35 സെക്കൻഡ് നേരത്തേക്ക് പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം ഉയർത്തിയത്.
 
നിലവിലെ ബ്രമണപഥത്തിൽ ഭൂമിയോടുള്ള ഏറ്റവും അടുത്ത ദൂരം 276 കിലോമീറ്ററും അകന്ന ദൂരം 1,42,975 കിലോമീറ്ററുമാണ്. അടുത്ത ഘട്ടത്തിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ 2 പ്രവേശിക്കും. ഈ മാസം 14നാണ് ചന്ദ്രയാൻ 2 ചന്മ്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്ര ആരംഭിക്കുക. സെപ്തംബർ ഏഴിനാണ് ചന്ദ്രയാൻ 2 ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുക.  

അനുബന്ധ വാര്‍ത്തകള്‍

Next Article