മകളെ പീഡിപ്പിച്ച അയല്‍വാസിയെ പിതാവ് കൊലപ്പെടുത്തി
മകളെ ബലാത്സംഗം ചെയ്ത അയല്‍വാസിയായ യുവാവിനെ പിതാവ് ശ്വാസം മുട്ടിച്ച് കൊന്നു.മരിച്ചെന്ന് ഉറപ്പായശേഷം ചവണ ചൂടാക്കി ലൈംഗികാവയവത്തില്‍ പൊള്ളലേല്‍പിക്കുകയും ചെയ്തു.
ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയാണ് ഇയാള്‍ കൊല നടത്തിയത്.യുവാവ് കെട്ടിയിട്ട് പീഡിപ്പിച്ചതിനെത്തുടര്‍ന്ന് മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചത്.
യുവാവ് മരിച്ചെന്നുറപ്പ് വരുത്തിയതിന് ശേഷം ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.മകളെ അക്രമിച്ചവര്‍ക്ക് ശിക്ഷ ലഭിക്കില്ലെന്ന ഭയമാണ് കൊലക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.