രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് വെറുതെയല്ല; ഒരു കിലോ ചെറിയ ഉള്ളിക്ക് കര്‍ഷകന് ലഭിക്കുന്നത് 50 പൈസ

Webdunia
വെള്ളി, 13 മെയ് 2016 (19:37 IST)
രാജ്യത്ത് കര്‍ഷകര്‍ ആത്മഹത്യ ഇനിയും കൂടിയാലും അത്‌ഭുതപ്പെടാനില്ല. കാരണം, മുടക്കുമുതല്‍ പോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല എന്നതു തന്നെ കാരണം. മഹാരാഷ്‌ട്രയിലെ ഔറംഗബാദില്‍ 450 കിലോഗ്രാം ചെറിയ ഉള്ളിയുമായി മൊത്ത വില്പനകേന്ദ്രത്തില്‍ എത്തിയ കര്‍ഷകനായ രവിന്ദ്ര മധികറിന് കൈയില്‍ ലഭിച്ചത് 175 രൂപ. വിപണിയില്‍ ഒരു കിലോഗ്രാം ചെറിയ ഉള്ളിക്ക് 21 മുതല്‍ 23 രൂപ വരെ ലഭിക്കുന്ന സമയത്താണ് ഇത്.
 
അതായത്, ഒരു കിലോഗ്രാം ഉള്ളിക്ക് കര്‍ഷകന് ലഭിക്കുന്നത് വില 50 പൈസ. 50 പൈസ കൊണ്ട് ഒരു ചോക്ലേറ്റ് പോലും 50 പൈസയ്ക്ക് കിട്ടാത്ത കാലത്താണ് മണ്ണില്‍ പണിയെടുത്ത് വിപണിയില്‍ ഉള്ളി എത്തിക്കുന്ന കര്‍ഷകന് തുലോം തുച്ഛമായ ഈ പ്രതിഫലം ലഭിക്കുന്നത്.
 
“എന്തുകൊണ്ടാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ഞാന്‍ ആലോചിക്കാറുണ്ടായിരുന്നു. ബുധനാഴ്ചത്തെ വ്യാപാരത്തിലൂടെ എനിക്കത് മനസ്സിലായി. എനിക്കും ഇപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തോന്നുന്നുണ്ട്” - രവിന്ദര്‍ പറയുന്നു.
 
മറാത്ത്‌വാഡയിലെ വലിയ മൊത്ത വ്യാപാരകേന്ദ്രമായ ലസൂറില്‍ ക്വിന്റലിന് 500 - 600 രൂപ നിരക്കിലാണ് ഉള്ളി പുറത്തേക്ക് വില്ക്കുന്നത്. നാസികിലെ മൊത്തവ്യാപാരകേന്ദ്രമായ ലസാല്‍ഗാവോണില്‍ ഒരു ക്വിന്റല്‍ ഉള്ളിക്ക് 720 മുതല്‍ 750 രൂപ വരെയാണ് വില. അതേസമയം, മുടക്കുമുതല്‍ പോലും ലഭിക്കാതെ നട്ടം തിരിയുകയാണ് കര്‍ഷകര്‍.
 
Next Article