ഫേസ്ബുക്കില്‍ ചാറ്റിംഗിനിടെ സൈനിക രഹസ്യങ്ങള്‍ പങ്കുവെച്ചു; ഉദ്യോഗസ്ഥര്‍ കുടുങ്ങി

Webdunia
തിങ്കള്‍, 31 ഓഗസ്റ്റ് 2015 (19:05 IST)
അജ്ഞാതരായ മറ്റുള്ളവരോട് പങ്കുവെക്കാന്‍ പാടില്ലാത്ത സൈനിക ഗ്രൂപ്പ്, ആര്‍മി യൂണിറ്റുകളുടെ ലൊക്കേഷന്‍ തുടങ്ങിയവെ ഫെയ്സ് ബുക്ക് ചാറ്റിങ്ങിൽ വെളിപ്പെടുത്തിയ സേനാ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നു.

ഫേസ്ബുക്കില്‍ അജ്ഞാത യുവതിയുമായി സൈനിക ഉദ്യോഗസ്ഥര്‍ ഫേസ്ബുക്കില്‍ നടത്തിയ  ചാറ്റിനിടെയാണ് സൈനിക രഹസ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പങ്കുവെച്ചത്. ഇത് സംബന്ധിച്ച് മൂന്നു കരസേനാ ഉദ്യോഗസ്ഥരുടെ ചാറ്റ് വിവരങ്ങള്‍ ഫെയ്സ് ബുക്കിൽ നിന്ന് അധികൃതർക്കു ലഭിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ സൈബർ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കാനും സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കാനും മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റ് ജനറൽ കരസേനാ യൂണിറ്റുകളോട് ആവശ്യപ്പെട്ടു.