പാസ്‌പോര്‍ട്ട് പൗരന്റെ അവകാശം, മതിയായ കാരണമില്ലാതെ പുതുക്കി നല്‍കാതിരിക്കാനാവില്ല

Webdunia
തിങ്കള്‍, 24 ജൂലൈ 2023 (20:02 IST)
പാസ്‌പോര്‍ട്ട് പൗരന്റെ നിയമപരമായ അവകാശമാണെന്നും അത് ദുരുപയോഗം ചെയ്‌തേക്കാമെന്ന പേരില്‍ പുതുക്കി നല്‍കാതിരിക്കാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി. നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള കാരണങ്ങളാല്‍ മാത്രമെ പാസ്‌പോര്‍ട്ട് റദ്ദാക്കാനോ പുതുക്കി നല്‍കാതിരിക്കാനോ കഴിയു എന്നും കോടതി വ്യക്തമാക്കി.
 
ജനനതീയ്യതിയില്‍ തിരുത്തലോടെ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കണമെന്ന അപേക്ഷ നിരദിച്ചതില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ നിരീഷണം. ആദ്യ പാസ്‌പോര്‍ട്ട് നല്‍കി 14 വര്‍ഷമായെന്നും ഇപ്പോള്‍ ജനനതീയ്യതി തിരുത്തി പുതുക്കി നല്‍കുന്നത് ദുരുപയോഗിക്കപ്പെട്ടേക്കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇത് തള്ളിയ കോടതി അപേക്ഷ നിരസിക്കാന്‍ സാധുവായ കാരണം ചൂണ്ടികാണിക്കാന്‍ അധികൃതര്‍ക്കായില്ലെന്ന് വിലയിരുത്തി. പാസ്‌പോര്‍ട്ട് ഓരോ പൗരന്റെയും അവകാശമാണെന്നും നിയമപ്രകാരം മാത്രമെ അത് എടുത്തുമാറ്റാനാകു എന്നും കോടതി വ്യക്തമാക്കി.
=

അനുബന്ധ വാര്‍ത്തകള്‍

Next Article