എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാകാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. നിലവിലുള്ള 30 ദിവസത്തില്‍നിന്ന് ക്ലെയിം തീര്‍പ്പാക്കല്‍ കാലാവധി 20 ദിവസമാക്കി ചുരുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ക്ലെയിമുകള്‍ സമയത്തു തീര്‍പ്പാക്കി കിട്ടുന്നില്ലെന്ന പരാതി ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ഇതിനായി ശ്രമം തുടങ്ങിയിരിക്കുന്നത്.
ഇതിന്റെ നടപടികള്‍ വേഗത്തിലാക്കാന്‍ ഇംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നാളുകളായി ശ്രമം നടത്തുന്നുണ്ട്. എംപ്ലോയിസ് പെന്‍ഷന്‍ സ്കീമിനും എംപ്ലോയിസ് ഡിപ്പോസിറ്റുമായി ബന്ധിപ്പിച്ച ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ക്കും തീരുമാനം ബാധകമാകും.
ഇപിഎഫ്ഒ, ഇപിഎസ്, ഇഡിഐഎല്‍ എന്നിവയില്‍നിന്നുള്ള പണം എല്ലാവിധ ട്രാന്‍സ്ഫറുകളെയും പിന്‍വലിക്കലുകളെയും തീരുമാനം വേഗത്തിലാക്കും. ഫീല്‍ഡ് ഓഫിസര്‍മാരെ നിരീക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഇതിനുവേണ്ടി ചെയ്യുന്നുണ്ടെന്ന് ഇപിഎഫ്ഒ അധികൃതര്‍ പറയുന്നു. ഒരു മാസത്തിനുള്ളില്‍ത്തന്നെ ക്ലെയിമുകളെല്ലാം പരമാവധി തീര്‍ക്കാന്‍ കഴിയുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു.