കാബിനില്‍ പുക: എമിറേറ്റ്സ് വിമാനത്തിന് മുംബൈയില്‍ അടിയന്തര ലാൻഡിങ്ങ്

Webdunia
ചൊവ്വ, 26 ജൂലൈ 2016 (17:38 IST)
ദുബായില്‍ നിന്നും മാലിദ്വീപിലേക്ക് പോവുകയായിരുന്ന എമിറേറ്റ്സ് വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കി. കോക്ക്പിറ്റിലും കാബിനിലും പുക കണ്ടതിനെ തുടർന്നായിരുന്നു അടിയന്തര ലാന്‍ഡിങ്ങ്. എമിറേറ്റ്സിന്‍റെ ഇ കെ 652 വിമാനമാണ് അപകടത്തില്‍പെട്ടത്.
 
ക്രൂ അംഗങ്ങളടക്കം 309 യാത്രക്കാരുരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് പൈലറ്റ് എസ്ഒഎസ് സന്ദേശം നൽകിയതിനെ തുടർന്ന് തീരസംരക്ഷണസേന കപ്പലുകളും ആംബുലന്‍സുകളും വിമാനത്താവളത്തില്‍ സജ്ജമാക്കിയിരുന്നു. മുഴുവൻ യാത്രക്കാരും വിമാന ജീവനക്കാരും സുരക്ഷിതരാണ്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article