ഇന്ത്യയില്‍ നിന്നും ഒലിച്ചുപോയ ആന ബംഗ്ലാദേശില്‍; അതിര്‍ത്തി പ്രശ്‌നത്തില്‍ വലഞ്ഞ് വനംവകുപ്പ്

വ്യാഴം, 28 ജൂലൈ 2016 (15:03 IST)
അസ്സമിലെ കാസിരംഗയില്‍ നിന്നും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ ആന ബംഗ്ലാദേശിലെത്തിയത് വനംവകുപ്പിന് തലവേദനയാകുന്നു. എങ്ങനെ ആനയെ തിരിച്ചെത്തിക്കും എന്ന ആശങ്കയിലാണ് വനം വകുപ്പ്. ഇതിനായി മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുകയാണ് അസം സര്‍ക്കാര്‍. കഴിഞ്ഞമാസം ബ്രഹ്മപുത്രയിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് ആന ഒഴുക്കില്‍പെട്ടത്. ആനയെ രക്ഷപ്പെടുത്താല്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കില്‍ ആന ഒഴുകിപോവുകയായിരുന്നു. 
 
ബംഗ്ലാദേശിലെത്തി കൃഷിയിടത്തിലും മറ്റും ഇറങ്ങിയ ആനയെ നാട്ടുകാരും ഉപദ്രവിച്ചിട്ടുണ്ട്. ഇതോടെ തീര്‍ത്തും അവശനായ ആനയെ ബംഗ്ലാദേശ് വനം വകുപ്പ് രംക്ഷിക്കുകയായിരുന്നു. അസം വനംവകുപ്പിന്റെ സംരക്ഷണയിലായിരുന്ന ആനയുടെ ടാഗ് കണ്ട് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ആനയെ കുറിച്ചുള്ള വിവരം ലഭിച്ചതോടെ അസം വനംവകുപ്പ് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് ആനയെ തിരികെയെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇനി ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി രക്ഷാ സേനയുടെ അനുമതി കൂടി ലഭിച്ചാല്‍ മാത്രമേ ആനയെ തിരികെയെത്തിക്കാന്‍ സാധിക്കുകയുള്ളു. 

 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
 

വെബ്ദുനിയ വായിക്കുക