ക്ഷേത്രാചരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ആനകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി സുപ്രീംകോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ആനകള്‍ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് സര്‍ക്കാരും ദേവസ്വവും ഉറപ്പു വരുത്തണം. ജില്ലാതല മേല്‍നോട്ട സമിതികളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
കോടതിയുടെ ഉത്തരവ് ലംഘിച്ചാല്‍ കടുത്ത നിയമനടപടികളെ നേരിടേണ്ടി വരും.