നാലാംഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ 68 ശതമാനം പോളിങ്; കേന്ദ്ര സേനയുടെ വെടിവെപ്പ്; അഞ്ച് മരണം

ശ്രീനു എസ്

ശനി, 10 ഏപ്രില്‍ 2021 (17:48 IST)
നാലാംഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ 68 ശതമാനം പോളിങ്. കൂടാതെ വ്യാപകമായി ഉണ്ടായ സംഘര്‍ഷങ്ങളില്‍ അഞ്ച് പേര്‍ മരണപ്പെട്ടു. പോളിങ് ഏജന്റിനെ ബൂത്തില്‍ നിന്ന് പിടിച്ചിറക്കി വെടിവെയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെ കേന്ദ്ര സേന വെടിയുതിര്‍ക്കുകയായിരുന്നു. ഇതിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. അതേസമയം കേന്ദ്ര സേനയുടെ വെടിവെപ്പില്‍ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.
 
നിരപരാധികള്‍ക്കുനേരെയാണ് സേന വെടിവെപ്പുതിര്‍ത്തതെന്നും കേന്ദ്ര സേനയെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം പോളിങ് സ്‌റ്റേഷനില്‍ 200ലേറെ പേര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടുവച്ചതെന്ന് കേന്ദ്ര സേന അറിയിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍