ഏഴുദിവസത്തിനുള്ളില്‍ രാജ്യത്തെ 149 ജില്ലകളില്‍ ഒരു കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വെള്ളിയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 63 ജില്ലകളില്‍ 28 ദിവസമായി കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ല.