രാമക്ഷേത്രം വീണ്ടും: തെരഞ്ഞെടുപ്പു കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Webdunia
തിങ്കള്‍, 5 മെയ് 2014 (16:59 IST)
ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാമക്ഷേത്ര വിഷയം ഉയര്‍ത്തിയെന്നാരോപിച്ച്  നരേന്ദ്ര മോഡിക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ഇതേതുടര്‍ന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഫൈസാബാദ് ജില്ലാ മജി‌സ്ട്രേട്ടിനോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

രാമക്ഷേത്ര വിഷയം ഉയര്‍ത്തിയതും മോഡി പ്രസംഗിച്ച വേദിയില്‍ ശ്രീരാമന്റെ ചിത്രം പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയതിനും എതിരെയാണ് കോണ്‍ഗ്രസിന്റെ പരാതി. പ്രസംഗത്തിനിടെ പലതവണ മോഡി രാമന്റെ പെര് ഉപയോഗിച്ചതാണ് കോണ്‍ഗ്രസ് ആയുധമാക്കുന്നത്

ശ്രീരാമന്റെ ജന്മസ്ഥലമായ അയോദ്ധ്യയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാത്തവരെ പുറത്താക്കാന്‍ മോഡി ആഹ്വാനം ചെയ്തു.  ശ്രീരാമനെ മോഡി പരാമര്‍ശിച്ചപ്പോഴെല്ലാം സദസില്‍ നിന്ന് ജയ് ശ്രീറാം വിളികളുയര്‍ന്നിരുന്നു.