സൈബര്‍ സുരക്ഷയെപ്പറ്റി സെമിനാറില്‍ മുഖ്യ പ്രഭാഷകന്‍ എട്ടു വയസുകാരന്‍

Webdunia
വ്യാഴം, 13 നവം‌ബര്‍ 2014 (15:54 IST)
നവംബര്‍ 14ന് ഡല്‍ഹിയില്‍ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് നടക്കുന്ന ദേശീയ സെമിനാറില്‍ മുഖ്യ പ്രഭാഷകനായി എത്തുന്നത് ഒരു കൊച്ചു മിടുക്കനാണ് എട്ടു വയസുകാരനായ വിസ്കിദ് റൂബന്‍ പോള്‍.

എന്നാല്‍ ആളു അത്ര ചില്ലറക്കാരനല്ല ഒന്നരവയസ്സു മുതല്‍ കമ്പ്യൂട്ടര്‍ പഠിച്ചു തുടങ്ങിയ റൂബന്‍ ഇപ്പോള്‍ സ്വന്തമായി പ്രൊജക്ടുകള്‍ ഡിസൈന്‍ ചെയ്യും. പിതാവായ മാനോ പോളാണ് റൂബനെ കമ്പ്യൂട്ടറിന്റെ ലോകത്തിലേക്ക് കൊണ്ടുവന്നത്. റൂബന്‍ പ്രൂഡന്റ് ഗെയിംസ് എന്ന ഗെയിമിംഗ് കമ്പനിയും സ്ഥാപിച്ചിട്ടുണ്ട്.

ഡല്‍ഹിയിലേത് റൂബന്റെ നാലാമത്തെ സെമിനാറാണ്. വി.കെ. സിംഗ് അടക്കമുള്ള പ്രമുഖര്‍ക്കൊപ്പമാണ് സെമിനാറിലെ മുഖ്യ പ്രഭാഷകനായി റൂബന്‍ എത്തുന്നത്.

റൂബനെക്കൂടാതെ ആഭ്യന്തര വകുപ്പു ജോയിന്റ് സെക്രട്ടറി നിര്‍മല്‍ജീത് സിങ് കാല്‍സി, ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ കമ്മീഷ്ണര്‍ (ട്രാഫിക്) മുക്തേഷ് ചാന്ദര്‍, സൈബര്‍ സുരക്ഷാ ഓപ്പറേഷന്‍സിനായുള്ള നാഷണല്‍ ടെക്നിക്കല്‍ റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ അലോക് വിജയ് എന്നിവരും സെമിനാറില്‍ പ്രഭാഷണം നടക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും  പിന്തുടരുക.