എട്ടുമാസത്തെ ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്നുകഴിച്ച 23കാരിക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (12:28 IST)
എട്ടുമാസത്തെ ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്നുകഴിച്ച 23കാരിക്ക് ദാരുണാന്ത്യം. ചെന്നൈയില്‍ ഭര്‍ത്താവിനോടൊപ്പം താമസിക്കുന്ന കുമാരി കഞ്ചകയാണ് മരിച്ചത്. പ്രസവത്തെ കുറിച്ചുള്ള ആകുലതകള്‍ കൊണ്ടാണ് യുവതി എട്ടാം മാസത്തില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്നു കഴിച്ചത്. ഒഡിഷ സ്വദേശിയായ ഇവര്‍ ഭര്‍ത്താവ് പ്രദാപ് ഉലകയ്‌ക്കൊപ്പം ചെന്നൈയില്‍ താമസിച്ചുവരികയായിരുന്നു. ഈമാസം 14ന് യുവതി നാട്ടില്‍ പോയിരുന്നു.
 
അവിടെ വച്ച് ഗര്‍ഭിണിയായ ഒരു സ്ത്രീ മരിച്ചവിവരം അറിയുകയും ഇതേതുടര്‍ന്ന് ഭയത്തിലകപ്പെടുകയുമായിരുന്നു. പിന്നീട് 20ന് തിരിച്ചെത്തിയ യുവതി വയറുവേദന തുടങ്ങിയ പരാതികള്‍ ഉന്നയിക്കാന്‍ തുടങ്ങി. 

അനുബന്ധ വാര്‍ത്തകള്‍

Next Article