ഭൂകമ്പം: നേപ്പാളില്‍ 150 മരണം; മോഡി ഉന്നതതലയോഗം വിളിച്ചു

Webdunia
ശനി, 25 ഏപ്രില്‍ 2015 (14:07 IST)
നേപ്പാളില്‍ ഭൂകമ്പത്തില്‍  150 പേര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ടുകള്‍. 
 നേപ്പാളിലെ കഠ്മണ്ഡുവില്‍ നാശനഷ്ടങ്ങളുണ്ടായെന്നാണ് വിവരങ്ങള്‍. ഇവിടെ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നതായും റോഡുകള്‍ നശിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍. 
 
കാഠ്മണ്ഡു വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.നേപ്പാളിലേക്കുള്ള വിമാനങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ ഉള്‍പ്രദേശങ്ങളിലുണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.  ചരിത്ര സ്മാരകമായ ധരാര ഭൂകമ്പത്തില്‍ തകര്‍ന്നു.

 ഉത്തരേന്ത്യയില്‍ 11 :40 മണിയോടയാണ് റിക്ടര്‍ സ്കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലമുണ്ടായത്. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഭൂചലമുണ്ടായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉന്നതതലയോഗം വിളിച്ചു. വൈകിട്ട് മൂന്നിനാണ് യോഗം. ഭൂകമ്പത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താനാണ് യോഗം വിളിച്ചിരിക്കുന്നത്. നേപ്പാളിലെ രക്ഷാപ്രവര്‍ത്തത്തിന് ഇന്ത്യ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.