വർഷം 40 കോടി ചെലവ് വരുന്ന 90 ടൺ പേപ്പർ ലാഭിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഗസറ്റ് വിജ്ഞാപനങ്ങള്‍ക്കായി സര്‍ക്കാര്‍ വെബ്സൈറ്റ് നടപ്പിലാക്കി. ഇ ഗസറ്റ് എന്നാണ് ഇതിന് പേര്. http://www.egazette.nic.in എന്ന സൈറ്റിലാണ് ഇനി സർക്കാരിന്റെ വിജ്ഞാപനങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് .
അതി പ്രാധാന്യമുള്ള വിജ്ഞാപനങ്ങൾക്ക് വേണ്ടി ദീർഘകാലം കാത്തിരിക്കുന്നതും ഇതോടെ ഒഴിവാവുകയാണ് . എല്ലാ പൗരന്മാർക്കും സൗജന്യമായി ഗസറ്റ് വിജ്ഞാപനങ്ങൾ ഡൗൺലോഡ് ചെയ്യാം .
2000 ത്തിലെ വിവര സാങ്കേതിക വിനിമയ നിയമം അനുസരിച്ച് ഇ ഗസറ്റ് വഴി ഡൗൺലോഡ് ചെയ്യുന്ന വിജ്ഞാപനങ്ങൾക്ക് നിയമസാധുതയുള്ളതിനാല്‍ സാങ്കേതിക തടസങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായാണ് ഇ ഗസറ്റ് നടപ്പിൽ വരുത്തിയത്.