സദാചാര പൊലീസിനെതിരെ ഡിവൈഎഫ്ഐ രംഗത്തേക്ക്

Webdunia
തിങ്കള്‍, 3 നവം‌ബര്‍ 2014 (16:40 IST)
കൊച്ചിയിൽ ചുംബന സമരത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട്  സമൂഹത്തില്‍ അപകടകരമായി വളര്‍ന്നുവരുന്ന സദാചാര പൊലീസിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. സദാചാര പൊലീസിനെതിരെ അഖിലേന്ത്യാ തലത്തിൽ പ്രക്ഷോഭം നടത്തുമെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എംബി രാജേഷ് എംപി വ്യക്തമാക്കി.

സദാചാര പൊലീസിനെതിരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന സമരപരിപാടികളാണ് ഡിവൈഎഫ്ഐ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്. സമൂഹത്തിലെ സദാചാര പൊലീസിനെതിരെ അർത്ഥവത്തായ സമരങ്ങൾ ഉയർന്നു വരണമെന്നും രാജേഷ് പറഞ്ഞു. സദാചാര പൊലീസിനെതിരെ കൊച്ചിയിൽ ചുംബന സമരം നടത്തി പ്രതിഷേധിച്ചവർക്കു നേരെയുള്ള പൊലീസ് നടപടി അപമാനകരവും കുറ്റകരവുമാണെന്നും രാജേഷ് പറഞ്ഞു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.