സാക്കീര്‍ നായിക് സമാധാനത്തിന്റെ വക്താവ്: ദിഗ് വിജയ്സിങ്

ശനി, 16 ജൂലൈ 2016 (13:53 IST)
ഇസ്ലാമിക മത പ്രഭാഷകന്‍ സാക്കിര്‍ നായികിനെ അനുകൂലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്സിങ്. ഇസ്ലാം മത്തിന്റെ ശരിയായ അര്‍ത്ഥവും ലക്ഷ്യവുമാണ് അദ്ദേഹം ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കുന്നത്. സമാധാനത്തിന്റെ വക്താവാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹത്തെ തീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
 
സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ ഭീകരവാദത്തിന് പ്രചോദനമായെന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് മതവികാരം വ്രണപ്പെടുത്തുന്ന പ്രസംഗം നടത്തിയ സ്വാധി പ്രാചിയ്ക്കും സാക്ഷി മഹാജനെതിരെയും നടപടിയെടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. 
 
സാക്കിര്‍ അപകടകാരിയും വര്‍ഗ്ഗീയവാദിയുമാണെങ്കില്‍ എന്തുകൊണ്ടാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാതിരുന്നത്. മതത്തിന്റെ പേരില്‍ കലാപം സൃഷ്ടിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക