ഉമ്മന്‍ ചാണ്ടിക്കും അപരന്‍, ഇവിടല്ല അങ്ങ് കാനഡയില്‍

വെള്ളി, 22 മെയ് 2015 (16:59 IST)
കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അപരനോ? സത്യമാണ് പക്ഷേ  ഇവിടെയെങ്ങുമല്ല, ആളങ്ങ് കാനഡയിലാണ്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നേ പറയൂ. നീണ്ട മൂക്കും, അതേ വെള്ള തലമുടിയും, പൊക്കവും എല്ലാം ഏതാണ്ട് ഒരേ പോലെ തന്നെ.

കാനഡയില്‍ താമസിക്കുന്ന വിനോദ് ജോണ്‍ എന്ന ആളാണ് ഉമ്മന്‍ ചാണ്ടിയെ പോലെ രൂപ സാദൃശ്യമുള്ള ഒരാളെ കാണാനിടയായത്. ഉടന്‍ തന്നെ തന്റെ ക്യാമറയില്‍  അപരനെ പകര്‍ത്തിയ വിനോദ് രൂപസാദൃശ്യം തനിക്ക് മാത്രം അനുഭവപ്പെട്ടതാണോ എന്ന് ഉറപ്പിക്കാനായി ചിത്രങ്ങള്‍ തന്റെ ഭാര്യയേയും മക്കളേയും കാണിച്ചു. അവരും ആള് ഉമ്മന്‍ചാണ്ടി തന്നെയെന്ന് പറഞ്ഞു.ചിത്രങ്ങള്‍ വിനോദ് ജോണ്‍  ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ  വൈറലായിരിക്കുകയാണ്.



വെബ്ദുനിയ വായിക്കുക