മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടിമാര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിട്ടില്ല: എന്‍സിബി

ശ്രീനു എസ്
വ്യാഴം, 1 ഒക്‌ടോബര്‍ 2020 (13:31 IST)
മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടിമാര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിട്ടില്ലെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി. നടികള്‍ ചോദ്യം ചെയ്ത് ക്ലീന്‍ ചീട്ട് നല്‍കി വിട്ടുവെന്ന ആരോപണങ്ങളെ എന്‍സിബി നിഷേധിച്ചു. ദീപിക പദികോണ്‍, ശ്രദ്ധകപൂര്‍, സാറ അലിഖാന്‍ തുടങ്ങിയവരെയാണ് എന്‍സിബി ചോദ്യം ചെയ്തത്. 
 
മയക്കുമരുന്നുകള്‍ തങ്ങള്‍ ഉപയോഗിക്കാറില്ലെന്നായിരുന്നു നടിമാരുടെ മൊഴി. എന്നാല്‍ ഇവരുടെ വാട്‌സാപ്പ് ചാറ്റുകളില്‍ ഉപയോഗിച്ചിരുന്ന ഹാഷ്, ഡൂബ്, വീഡ് എന്നീ വാക്കുകളാണ് സംശയം ഉളവാക്കുന്നത്. ഈ വാക്കുകകള്‍ വിവിധ സിഗരറ്റുകളെ കുറിച്ചുള്ളതാണെന്നാണ് ദീപിക പദുകോണും കരിഷ്മ പ്രകാശും പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article