മയക്കുമരുന്ന് ഉപയോഗം എതിർത്തു, അച്ഛനെയും അമ്മയേയും അടക്കം കുടുംബത്തിലെ 4 പേരെ യുവാവ് കൊലപ്പെടുത്തി

ബുധന്‍, 23 നവം‌ബര്‍ 2022 (14:55 IST)
ഡൽഹിയിൽ മയക്കുമരുന്ന് ഉപയോഗത്തിൽ ശകാരിച്ചതിനെ തുടർന്ന് യുവാവ് അച്ഛനെയും അമ്മയേയും ഉൾപ്പടെ കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി. അച്ഛൻ, അമ്മ എന്നിവർക്ക് പുറമെ സഹോദരിയേയും മുത്തശ്ശിയേയുമാണ് യുവാവ് കൊലപ്പെടുത്തിയത്. കേശവ് എന്ന 25 വയസുകാരനാണ് കുറ്റകൃത്യം നടത്തിയത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.
 
അച്ഛനായ ദിനേഷ് കുമാര്‍ (42), അമ്മ ദര്‍ശന്‍ സൈനി (40), മുത്തശ്ശി ദീവാനോ ദേവി (75), സഹോദരി ഉര്‍വശി (22) എന്നിവരാണ് കൊലപ്പെട്ടത്. 2 പേരുടെ മൃതശരീരങ്ങൾ കുളിമുറിയിൽ നിന്നും മറ്റ് രണ്ടുപേരുടേത് കിടപ്പുമുറിയിൽ നിന്നുമാണ് കണ്ടെത്തിയത്. പ്രതിയെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് ഡീ അഡിക്ഷൻ സെൻ്ററിൽ ചികിത്സയിലായിരുന്ന യുവാവ് ദിവസങ്ങൾക്ക് മുൻപാണ് വീട്ടിൽ തിരിച്ചെത്തിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍