ഇന്ത്യയിലെ 74 ലക്ഷം ഡ്രൈവിംഗ് ലൈസന്‍സുകളും വ്യാജനെന്ന് കേന്ദ്രസര്‍ക്കാര്‍

Webdunia
വ്യാഴം, 11 ഡിസം‌ബര്‍ 2014 (13:23 IST)
ഇന്ത്യയിലുളള ആറു കോടി ഡ്രൈവിങ് ലൈസന്‍സുകളില്‍ 74 ലക്ഷവും വ്യാജ ലൈസന്‍സുകളാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് റിപ്പോര്‍ട്ട്. വകുപ്പ് പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് ഇത്രയുമധികം വ്യാജ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉള്ളതായി പറയുന്നത്. വ്യാജന്മാരുടെ എണ്ണം കണക്കിലെടുത്താല്‍ അത് ഹോങ്കോങ്ങിലെ ജനസംഖ്യയ്ക്കു തുല്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഒരു ആര്‍ടിഒ ഓഫീസില്‍ നിന്നു തന്നെ ഒരു വ്യക്തിക്ക് ഒന്നിലധികം ലൈസന്‍സുകള്‍ അനുവദിക്കുന്നതായും വിവിധ ആര്‍ടിഒ ഓഫീസുകളില്‍ നിന്നും ഒരേ വ്യക്തി തന്നെ ഒന്നിലധികം ലൈസന്‍സുകള്‍ എടുക്കുന്നതായും ചൂണ്ടിക്കാട്ടി റോഡ് ഗതാഗത മന്ത്രാലയത്തിലെ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ (എന്‍ഐസി)യാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇവര്‍ നടത്തിയ പഠനത്തില്‍ ഒരേ നമ്പരില്‍ തന്നെ ഒന്നിലധികം ലൈസന്‍സുകള്‍ ആര്‍ടിഒ നല്‍കുന്നതായും കണ്ടെത്തിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.