മദ്യപാനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട ഭാര്യയെ കുത്തിക്കൊന്നു

Webdunia
ശനി, 24 മെയ് 2014 (16:19 IST)
മദ്യപാനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ഉത്തര്‍‌പ്രദേശിലെ ഗാസിയാബാദ് പ്രദേശത്തെ സിഹാനി ഗേറ്റ് പ്രദേശത്താണ് ദാരുണമായ കൊലപാതകം അരങ്ങേറിയത്.
 
സൂരജാണ് ഭാര്യ ഉഷയെ(30) മൂര്‍ച്ചയേറിയ വാളിന് കുത്തിക്കൊന്നത്. സൂരജ് തികഞ്ഞ മദ്യപാനിയാണ്. ഡല്‍ഹിയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ജോലിക്കാരനാണ് സൂരജ്. മദ്യപിച്ച് കുടുംബക്കാരുമായി വഴക്കിടുന്നത് ഇയാളുടെ നിത്യ പരിപാടിയായിരുന്നു.
 
കഴിഞ്ഞ ദിവസം മദ്യപിച്ച് എത്തിയ സൂരജിനെ ഉഷ കുറ്റപ്പെടുത്തുകയും മദ്യപാനം നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് വാക്കേറ്റത്തില്‍ കലാശിക്കുകയും സൂരജ് ഉഷയെ വാളിന് കുത്തിക്കൊല്ലുകയുമായിരുന്നു.