ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പാക്കിസ്ഥാന്റെ ആയുധക്കടത്ത്: അതിര്‍ത്തിയില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കാന്‍ ഡിആര്‍ഡിഒ

ശ്രീനു എസ്

തിങ്കള്‍, 30 നവം‌ബര്‍ 2020 (11:00 IST)
വാണിജ്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പാക്കിസ്ഥാന്റെ ആയുധക്കടത്തിന് തടയിടാന്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനം പ്രതിരോധഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിക്കുന്നു. ഭാരത് ഇലക്ട്രോണിക്‌സുമായി ചേര്‍ന്നാണ് ഡിആര്‍ഡിഒ ഡ്രോണ്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതെന്നാണ് വിവരം. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു നല്‍കുന്നുവെന്ന മുന്നറിയിപ്പ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സൈന്യത്തിന് നല്‍കിയിരുന്നു.
 
നിലവില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കുവേണ്ടി മാത്രമാണ് ഡ്രോണ്‍ പ്രതിരോധ സംവിധാനം ഉപയോഗിക്കുന്നത്. പാക്കിസ്ഥാന്‍ ഉപയോഗിക്കുന്ന ചൈനീസ് നിര്‍മിത ഡ്രോണുകള്‍ക്ക് പത്തുകിലോ ഭാരമുള്ള ആയുധങ്ങള്‍ വഹിക്കാന്‍ കഴിയും. ഇവയെ നശിപ്പിക്കാന്‍ കഴിയുന്ന പ്രതിരോധ സംവിധാനം ഒരുക്കാനാണ് ഡിആര്‍ഡിഒ ആലോചിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍