കോവിഷീല്‍ഡ് വാക്‌സിന്റെ വികസനത്തിന് കേന്ദ്രം 900 കോടി രൂപ അനുവദിച്ചു

ശ്രീനു എസ്

തിങ്കള്‍, 30 നവം‌ബര്‍ 2020 (10:29 IST)
രാജ്യത്ത് ആദ്യം എത്താന്‍ പോകുന്ന കൊവിഡ് വാക്‌സിനായ കോവിഷീല്‍ഡ് വാക്‌സിന്റെ വികസനത്തിന് കേന്ദ്രം 900 കോടി രൂപ അനുവദിച്ചു.  മിഷന്‍ കൊവിഡ് സുരക്ഷാ പാക്കേജില്‍ നിന്നാണ് തുക അനുവദിച്ചത്. ആരംഭഘട്ടത്തില്‍18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാകും വാക്‌സിന്‍ നല്‍കുന്നത്. ഡിസംബര്‍ മാസം അവസാനത്തോടെ വാക്‌സിന്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. 
 
കുട്ടികള്‍ വാക്‌സിന്‍ പരീക്ഷണം ഇപ്പോള്‍ നടക്കുന്നില്ല. കാരണം ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ കുട്ടികളില്‍ കാണാത്തതുകൊണ്ടാണ്. നിലവില്‍ വാക്‌സിന്‍ പുറത്തിറങ്ങിയാല്‍ 18വയസിനു താഴെയുള്ളവര്‍ക്കും 65നു മുകളില്‍ ഉള്ളവര്‍ക്കും വാക്‌സിന്‍ നല്‍കില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍