സമ്മർദ്ദം ചെലുത്തരുത്, രാഷ്ട്രീയത്തിലേക്കില്ലെന്ന് ആരാധകരോട് ആവർത്തിച്ച് രജനികാന്ത്

Webdunia
തിങ്കള്‍, 11 ജനുവരി 2021 (12:36 IST)
രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ആരാധകരോട് അഭ്യർഥനയുമായി സ്റ്റൈൽ മന്നൻ രജനികാന്ത്. രാഷ്ട്രീയത്തില്‍ വരുന്നിലുള്ള എന്റെ പ്രയാസത്തെ കുറിച്ച് ഞാന്‍ നേരത്തേ വിശദീകരിച്ചതാണ്. തീരുമാനം അറിയിച്ചതാണ്. തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇത്തരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് എന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുത്. രജനികാന്ത് പറഞ്ഞു.
 
അതേസമയം സമ്മർദ്ദം ശക്തമാക്കിയാൽ രജനി മനസ്സുമാറ്റുമെന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍. രജനി മക്കള്‍ മന്‍ട്രത്തിന്റെ തഞ്ചാവൂര്‍, രാമനാഥപുരം തുടങ്ങിയിടങ്ങളിലെ ജില്ലാനേതാക്കള്‍ സമരത്തെ പിന്തുണച്ചിട്ടുണ്ട്. പലയിടത്തും രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം യാഥാര്‍ഥ്യമാക്കുന്ന പൂജകൾ നടത്തി. അണ്ണത്തെ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രക്തസമ്മര്‍ദ വ്യതിയാനത്തെത്തുടര്‍ന്ന് രജനി ചികിത്സ തേടുകയും രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള തീരുമാനത്തിൽ നിന്നും പിൻവാങ്ങുകയും ചെ‌യ്‌തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article