താങ്ങുവിലയിൽ കൂടുതൽ ചർച്ചകളാകാം, നിയമങ്ങൾ പൂർണമായും പിൻവലിച്ചുകൊണ്ട് വിട്ടുവീഴ്‌ച്ചക്കില്ലെന്ന് സർക്കാർ

തിങ്കള്‍, 4 ജനുവരി 2021 (17:17 IST)
കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസർക്കാരും കർഷകസംഘടനകളും തമ്മിൽ നടക്കുന്ന നിർണായകമായ ചർച്ച തുടരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കാനാകില്ലെന്ന നിലപാടാണ് ചർച്ചയിൽ കേന്ദ്രസർക്കാർ എടുത്തിട്ടുള്ളത്.
 
നിയമത്തിൽ ഭേദഗതികൾക്ക് തയ്യാറാണെന്നാണ് കേന്ദ്രനിലപാട്. എന്നാൽ നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാ കർഷകസംഘടനകൾ. ഏഴാം ഘട്ട ചർച്ചയാണ് ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്നത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, മന്ത്രിമാരായ പീയുഷ് ഗോയൽ,സോം പ്രകാശ് എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍