‘കേന്ദ്രമന്ത്രിമാര്‍ക്ക് പുതിയ കാര്‍ വേണ്ട’

വ്യാഴം, 26 ജൂണ്‍ 2014 (11:02 IST)
കേന്ദ്രമന്ത്രിമാര്‍ പുതിയ കാറുകള്‍ വാങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കര്‍ശന നിര്‍ദേശം. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വില വരുന്ന വസ്തുക്കള്‍ കേന്ദ്രമന്ത്രിമാര്‍ക്ക് വാങ്ങണമെങ്കില്‍ പ്രധാമന്ത്രിയുടെ ഓഫീസിന്റെ അനുമതി വാങ്ങണം. സാമ്പത്തിക കാര്യങ്ങളില്‍ മന്ത്രിമാര്‍ അച്ചടക്കം പാലിക്കണമെന്നാണ് മോഡിയുടെ നിര്‍ദ്ദേശം.
 
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രിസഭയില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താത്തതെന്നാണ് വിലയിരുത്തപ്പെടുന്നത്. റെയില്‍ നിരക്ക് കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ വരുംനാളുകളില്‍ ജനപ്രിയ തീരുമാനങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക