ഡോളര്‍ കരുത്ത് കാട്ടി, രൂപ തകര്‍ന്നടിഞ്ഞു

Webdunia
വെള്ളി, 8 മെയ് 2015 (12:11 IST)
രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു. ഡോളറിനെതിരെ ഇപ്പോള്‍ രൂപയുടെ മൂല്യം 64.28 എന്ന നിലയിലാണ്. ഇരുപതു മാസത്തെ ഏറ്റവും വലിയ താഴ്ചയിലാണ് ഇപ്പോള്‍ രൂപ. 2013 സെപ്തംബറിനാണ് ഇതിനുമുമ്പ് രൂപ വളരെ താഴ്ന്ന നിലയിലെത്തിയത്. ഓഹരി വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് രൂപ ഇത്രയും താഴേക്ക് ഇടിയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഓഹരി വിപണി തകരുകയാണെന്ന ഊഹാപോഹം പടര്‍ന്നതോടെ വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ ഓഹരികള്‍ പെട്ടെന്ന് വിറ്റഴിക്കാന്‍ തുടങ്ങിയിരുന്നു. 
 
ഓഹരിയിലെ ഈ സമ്മര്‍ദ്ദത്തിനു പിന്നാലെ ചൈനീസ് വിപണി ഇന്ത്യയിലെ നിക്ഷേപകരെ ആകര്‍ഷിക്കക്കന്‍ തുടങ്ങിയതും രൂപയ്ക്ക് വിനയായി. രൂപയുടെ മുല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് ഗുണകരമായി. ഒരു ദിര്‍ഹത്തിന് 17.50 രൂപയ്ക്ക് അടുത്തുവരെയെത്തി. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതും വര്‍ദ്ധിച്ചിട്ടുണ്ട്. നേരത്തെയുള്ളതിനേക്കാള്‍ എഴുപത്തിയഞ്ചു ശതമാനത്തോളം അധികമാണ് ഇപ്പോള്‍ നാട്ടിലേക്കെത്തുന്ന പണത്തിന്റെ കണക്ക്.