യജമാനന്റെ കുടുംബത്തെ രക്ഷിക്കാന്‍ നാലു മൂര്‍ഖന്‍ പാമ്പുകളെ വകവരുത്തി; അക്രമണത്തിനിടെ വിഷംതീണ്ടിയ ഡോബര്‍മാന്‍ മരണത്തിന് കീഴടങ്ങി

Webdunia
വെള്ളി, 15 ജൂലൈ 2016 (15:02 IST)
യജമാനന്റെ കുടുംബത്തെ രക്ഷിക്കാന്‍ നാല് മൂര്‍ഖന്‍ പാമ്പുകളെ വകവരുത്തിയ ഡോബര്‍മാന്‍ മരണത്തിന് കീഴടങ്ങി. പാമ്പുകളുടെ ശല്യമുള്ള ഗ്രാമത്തിൽ ഉടമയുടെ വീട്ടു പരിസരത്തായി കണ്ടെത്തിയ നാല് വിഷപാമ്പുകളെയാണ് ഡോബർമാൻ ഇനത്തിൽപ്പെട്ട നായ കൊന്നത്. ഇതിനിടയില്‍ വിഷം തീണ്ടിയാണ് ഡോബര്‍മാന്‍ ചത്തത്.   
 
ഭുവനേശ്വറില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ ജഗപതി ജില്ലയിലെ സെബേകാപൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉടമയായ ദിബാകര്‍ റൈതയും എട്ടു പേരുമടങ്ങുന്ന കുടുംബവും പാമ്പുകളുടെ ആക്രമണത്തിൽ മരണപ്പെടുമായിരുന്ന സാഹചര്യത്തിലാണു വിശ്വസ്തനായ ആ നായ ജീവത്യാഗം ചെയ്തത്. നായ കടിച്ചു കൊന്ന നാല് പാമ്പുകളുടെ ശരീരം പറമ്പിൽ നിന്നും കണ്ടെടുത്തു. 
 
മലനിരകളില്‍ കാണപ്പെടുന്ന മൂര്‍ഖന്‍ പാമ്പുകളെയാണ് ഡോബര്‍മാന്‍ വകവരുത്തിയത്. പാമ്പുകളെ വകവരുത്തി നിമിഷങ്ങള്‍ക്കം ഡോബര്‍മാനും ചത്തു. ആക്രമത്തിനിടെ മൂർഖൻ പാമ്പിന്റെ കടി ഏറ്റതിനെ തുടർന്നാണ് നായ കൊല്ലപ്പെട്ടത്. തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുനായ തങ്ങളെ വിട്ടുപോയതിന്റെ ദുഖത്തിലാണ് ദിബാകറും കുടുംബവും.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article